ചിലവു കുറഞ്ഞ വീട്
ആയിരത്തി ഇരുനൂറ്റന്‍പതു ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന്റെ മൊത്തം നിര്‍മാണ ചെലവ് പത്ത് ലക്ഷം രൂപ മാത്രമാണ്. വീടിന്റെ മുന്‍ഭാഗത്ത് കാണുന്ന കുഴല്‍ കിണറും അതിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോറും ഉള്പെടെയാണ് പത്തു ലക്ഷം രൂപ.
വീടിന്റെ തറ സാധാരണ ചെയ്യുന്നത് പോലെ കരിങ്കല്ലില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. ഉറച്ച മണ്ണുള്ള സ്ഥലത്ത് ബെല്‍റ്റിന്റെ ആവശ്യമില്ല. തറക്ക് മുകളില്‍ ചുമര് കെട്ടുന്നതിലാണ് നിര്‍മാണചിലവ് കുറയ്ക്കുവാനുള്ള വിദ്യ ഉപയോഗിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുരയില്‍ നിന്നും കൊണ്ടുവന്ന പ്രത്യേക തരം ഇന്റര്‍ ലോക്കിംഗ് ബ്രിക്ക് ആണ് ചുമര് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 5x6x12 inch ആണ് കട്ടയുടെ അളവുകള്‍. നാല് സൈഡിലും ലോക്കുകള്‍ ഉണ്ട്. കണ്ടാല്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ആണെന്ന് തോനുമെങ്കിലും, ഈ കട്ടകള്‍ മുഴുവനായും കോണ്‍ക്രീറ്റ് അല്ല. ഫ്ല്യആഷ്, കോള്‍വേസ്റ്റ്, സിമന്റ് എന്നിവ ചേര്‍ത്തുണ്ടാക്കിയ ഒരു മിശ്രിതം കൊണ്ടാണ് ഈ കട്ടകള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് അറിവ്. കട്ടകള്‍ കാണാന്‍ നല്ല ഫിനിഷിംഗ് ഉണ്ട്. പ്രത്യേകം പരിശീലനം കിട്ടിയ തൊഴിലാളികളെ ആണ് ഇത്തരം കട്ടകള്‍ പണിയാന്‍ ഉപയോഗിക്കുന്നത്.
ഏറ്റവും അടിയില്‍ വയ്ക്കുന്ന കട്ട സിമന്റ് ഉപയോഗിച്ച് നന്നായി ഉറപ്പിക്കണം. തുടര്‍ന്ന് മുകളിലേക്ക് കെട്ടുന്നത് സിമന്റ് ഇല്ലാതെ ആണ്. കട്ടകളില്‍ ഉള്ള ലോക്കുകള്‍ ആണ് തുടര്‍ന്നുള്ള കട്ടകളെ കൂടിയിണക്കുന്നത്.

0 comments