21
Aug

ചെലവു കുറയ്ക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്‌…

ചെലവു കുറയ്ക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്‌ പ്ലാനിങ്‌ സ്‌റ്റേജിലാണ്‌. കൃത്യമായ പ്ലാനിങ്ങില്ലാത്തതുകൊണ്ടാണ്‌ 15 ശതമാനം വരെ അധികച്ചെലവുണ്ടാ കുന്നതെന്ന്‌ നിര്‍മാണ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. വീടുപണിയാന്‍ തുടങ്ങുന്ന വരില്‍ 80 ശതമാനവും വിപണിയെക്കറിച്ചോ ഡിസൈനിനെക്കുറിച്ചോ വേണ്ടത്ര ചിന്തിക്കാതെയാണ്‌ പണി ആരംഭിക്കുന്നത്‌പണം ബുദ്ധിപൂര്‍വം വിനിയോഗിക്കുക എന്നതാണ്‌ വീടുപണിയിലെ ചെലവു നിയന്ത്രി ക്കലിന്‍െറ അര്‍ഥം. ചെലവിനെ കൈപ്പിടിയില്‍ ഒതുക്കാന്‍ പ്ലാനിങ്‌ ഘട്ടത്തില്‍ സാധിക്കണം. സ്വന്തം വീടിന്‍െറ ഓരോ ഭാഗവും ഭാവനയില്‍ കാണുമ്പോള്‍ ഇത്‌ ആവശ്യമാണോ ആര്‍ഭാടമാണോ എന്നു ചിന്തിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ അധികച്ചെലവിനോടു പോരാടാന്‍ നിങ്ങള്‍ക്കു സാധിക്കും, തീര്‍ച്ച..

വീടിനെ സംബന്ധിച്ച്‌ ഒരിക്കല്‍ തീരുമാനമെടുത്താല്‍ പിന്നീട്‌ മാറുകയില്ലെന്ന്‌ ആദ്യമേ പ്രതിജ്‌ഞയെടുക്കുക. വീടുപണിയുടെ വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ചു കഴിയുന്നത്ര വിവരം ശേഖരിച്ചതിനുശേഷം പണി തുടങ്ങുന്നതും ചെലവു നിയന്ത്രിക്കാന്‍ സഹായിക്കും. വീട്‌ ഒരു നിലയാണോ ഇരുനിലയാണോ എന്നതും ചെലവിനെ കാര്യമായി ബാധിക്കും. 1000 സ്‌ക്വയര്‍ഫീറ്റുള്ള ഒരു വീടിന്‍െറ അടിത്തറ പണിയാന്‍ ഏകദേശം രണ്ടര സെന്റ്‌ സ്‌ഥലം വേണ്ടിവരും.

സ്വാഭാവികമായും ചെലവും കൂടും. 500 സ്‌ക്വയര്‍ഫീറ്റ്‌ താഴെയും 500 മുകളിലുമായാണെങ്കില്‍ മെറ്റീരിയല്‍ നഷ്‌ടവും സ്‌ഥലനഷ്‌ടവും കുറയും. വീടുപണിയുടെ 70 ശതമാനവും നിര്‍മാണ സാമഗ്രികള്‍ക്കുവേണ്ടിയാണ്‌ ചെലവാകുന്നത്‌. കയ്യിലുള്ള പണത്തിന്‍െറ 75 ശതമാനത്തില്‍ ഒതുങ്ങുന്ന വീടിനെക്കുറിച്ച്‌ ആര്‍ക്കിടെക്‌ടുമായി ചര്‍ച്ച ചെയ്യുക. ബാക്കി 25 ശതമാനം ഇന്‍റീരിയര്‍ ഡിസൈനിങ്ങിനും മറ്റ്‌ ആവശ്യങ്ങള്‍ക്കുമായി മാറ്റിവയ്ക്കാം.
വീട്‌ പ്ലാന്‍ ചെയ്യുമ്പോള്‍ മുറികളുടെ എണ്ണമാണ്‌ ആദ്യം തീരുമാനിക്കേണ്ടത്‌. കൂടുതല്‍ മുറികള്‍ ഉണ്ടാക്കാതെ ഉള്ളവ നന്നായി പ്രയോജനപ്പെടുത്തണം. അച്‌ഛനമ്മമാരും ചെറിയ കുട്ടികളും മാത്രമടങ്ങിയ അണുകുടുംബത്തിന്‌ കിടപ്പുമുറികളുടെ എണ്ണം രണ്ടില്‍ ഒതുക്കാം. മൂന്നാമതൊരു കിടപ്പുമുറിക്കുള്ള സാധ്യത കണ്ടുവയ്ക്കണ മെന്നുമാത്രം. വിറകടുപ്പ്‌ സ്‌ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വര്‍ക്‌ ഏരിയയ്ക്കു വേണ്ടി സ്‌ഥലം കളയേണ്ടതില്ല.അടുക്കള അല്‌പം വലുതാക്കിയാല്‍ മതി. സ്‌റ്റോര്‍ റൂമും അടുക്കളയില്‍ ഒതുക്കാം. 100 സ്‌ക്വയര്‍ഫീറ്റ്‌ വര്‍ക്‌ ഏരിയ വേണ്ടെന്നു വയ്ക്കുയാണെങ്കില്‍ സ്‌ക്വയര്‍ഫീറ്റിന്‌ 1600 രൂപ കണക്കില്‍ 16,000 രൂപ ഒറ്റനോട്ടത്തില്‍ തന്നെ ലാഭിച്ചെടുക്കാം

വര്‍ക്‌ഏരിയ അത്യാവശ്യമാണെന്നു കരുതുന്നവര്‍ക്ക്‌ റൂഫില്‍ ഷീറ്റും, ഭിത്തിക്കു പകരം ഗ്രില്ലുമിട്ട്‌ വര്‍ക്‌ ഏരിയ ക്രമീകരിക്കാം. റൂഫിന്‌ സ്‌ക്വയര്‍ഫീറ്റിന്‌ ഏകദേശം 85 രൂപയും ഗ്രില്ലിന്‌ സ്‌ക്വയര്‍ഫീറ്റിന്‌ ഏകദേശം 60 രൂപയും ചെലവുവരും. 10 ശതമാനമെങ്കിലും ഇങ്ങനെ ലാഭിക്കാം.
കൂടുതല്‍ വലിയ മുറികള്‍ പണിയുമ്പോള്‍ ബീമുകളുടെ എണ്ണം കൂടും. ഇതു ചെലവു വര്‍ധിപ്പിക്കും. എന്നാല്‍ ചെലവു ചുരുക്കാന്‍ മുറിയുടെ വലുപ്പം വല്ലാതെ കുറയ്ക്കുന്നത്‌ ഗുണത്തിലധികം ദോഷം ചെയ്യും. ആദ്യമായി വീടു പണിയുന്ന മിക്കവര്‍ക്കും അടിക്കണക്കില്‍ പറയുന്ന മുറിയുടെ വലുപ്പം മനസ്സില്‍ കാണാല്‍ പെട്ടെന്നു സാധിച്ചെന്നിരിക്കില്ല. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ അല്ലെങ്കില്‍ ബന്ധു വീട്ടിലെ ഇഷ്‌ടപ്പെട്ട മുറിയുടെ വലുപ്പം അളന്നു നോക്കി ഇതു മനസ്സിലാക്കാം.

ക്ഷമയോടെ തൃപ്‌തിക രമായ പ്ലാന്‍ ലഭിക്കുന്നതുവരെ കാത്തിരിക്കുക. ഇതിനെല്ലാം കുറച്ചു സമയം വേണ്ടിവ രുമെന്ന്‌ മുന്‍കൂട്ടി കാണണം. അതുകൊണ്ട്‌ പ്ലാനിങ്ങും പ്ലാന്‍ വരപ്പിക്കലുമെല്ലാം നേരത്തേ തുടങ്ങണം.